പ്രവാചക ജന്മദിനം: ഓഗസ്റ്റ് 27 വ്യാഴാഴ്ച കുവൈത്തിൽ പൊതു അവധി

0
23

കുവൈറ്റ് സിറ്റി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ 1448 ഹിജ്റ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടു.

അവധി കഴിഞ്ഞുള്ള ഔദ്യോഗിക പ്രവർത്തനം ഓഗസ്റ്റ് 30 ഞായറാഴ്ച പുനരാരംഭിക്കും. ഇതോടെ വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയുൾപ്പെടെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.

പ്രത്യേക സ്വഭാവത്തിലുള്ളതോ തുടർച്ചയായി പ്രവർത്തിക്കേണ്ടതോ ആയ സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുതാൽപര്യം പരിഗണിച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ അവധി സംബന്ധിച്ച ക്രമീകരണങ്ങൾ സ്വയം തീരുമാനിക്കാമെന്നും മന്ത്രിസഭ വ്യക്തമാക്കി.