.AG Talkies ഇന്റെ പുതിയ വെബ് സീരീസ് ആയ പിള്ളേച്ഛനും പിള്ളേരും DPS സ്കൂൾ അഹമ്മദി യിൽ വെച്ചുമാർച്ച് 8 ന് പ്രിവ്യൂ ഷോ നടന്നു. നിറഞ്ഞ സദസ്സിൽ നടന്ന പ്രിവ്യൂ ഷോ കുവൈറ്റിലെ സിനിമ ആസ്വാദകർക്ക് നവ്യ അനുഭവം ആയി. കുവൈറ്റിലെ അറിയപ്പെടുന്ന 40 ഓളം കലാകാരന്മാർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഈ വെബ് സീരിയസ് 15 എപ്പിസോഡ് കൾ കോർത്തിണക്കി ആണ് കാണിച്ചത്. പ്രീവ്യൂ ഷോ യോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ AG Talkies ഇന് വേണ്ടി ജിജുന ഉണ്ണി സ്വാഗതം ആശംസിച്ചു . കുവൈറ്റിൽ ആദ്യമായി നിർമിച്ച വെബ് സീരീസ് നിർമിച്ചത് ഒരു വനിതയായതിലും അത് അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രദർശിപ്പിക്കുവാൻ സാധിച്ചതിലുമുള്ള പ്രത്യേകത തന്റെ ആശംസ പ്രസംഗത്തിൽ ശ്രീ ബിവിൻ തോമസ് എടുത്തു പറഞ്ഞു… വെബ് സീരിസിൽ അഭിനയിച്ച എല്ലാ കലാകാരന്മാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും വട്ടിയൂർകാവ് കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വെബ് സീരീസിന്റെ സംവിധായകൻ ഹരി ഇന്ദ്രൻ, മുഖ്യ കഥാപാത്രം ആയി അഭിനയിച്ച കുവൈറ്റിലെ പ്രശസ്ത അഭിനേതാവ് ജിനു വൈകത്തു എന്നിവർ സംസാരിക്കുകയുണ്ടായി. AG Talkies പ്രൊഡ്യൂസർ അഞ്ജു ജിനു നന്ദി പറയുകയുണ്ടായി

































