കുവൈറ്റിൽ മാർച്ച് 16 ശനിയാഴ്ച തുല്ല്യ ദൈർഘ്യമുള്ള ദിനരാത്രങ്ങൾ ആയിരിക്കും

കുവൈറ്റ് സിറ്റി: മാർച്ച് 16 ശനിയാഴ്ച കുവൈറ്റ് 12 മണിക്കൂർ വീതമുള്ള തുല്യ രാത്രിയും പകലും ആയിരിക്കും എന്ന് ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെൻ്റർ അറിയിച്ചു. 33 വർഷത്തിന് ശേഷം ഇതാദ്യമായാണ് വിശുദ്ധ റമദാൻ മാസത്തിൽ ഈ പ്രതിഭാസം വരുന്നതെന്ന് കേന്ദ്രം അറിയിച്ചു.