വേൾഡ് കപ്പ് കാർണിവൽ 2026 സംഘടിപ്പിച്ചു

0
11

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അബുഹലിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വേൾഡ് കപ്പ് കാർണിവൽ 2026’ ഫുട്ബോൾ ക്വിസ് മത്സരവും ഫാൻസ് ഗാതറിങ്ങും മെഹബുള്ള കല സെന്ററിൽ സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല എക്സിക്യൂട്ടീവ് അംഗം ഗായത്രി അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സംഗീത് ക്വിസ് മാസ്റ്ററായി മത്സരങ്ങൾക്ക് നേതൃത്വം നൽകി.

14 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ക്വിസ് മത്സരത്തിൽ അബ്ബാസിയ മേഖലയുടെ സ്റ്റാൻലി സാബു – ശരത് കുമാർ ടീം ഒന്നാം സ്ഥാനവും അബുഹലിഫ മേഖലയിലെ റിതിൻ പ്രകാശ് – ജിഷ്ണുരാജ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും മേഖല സെക്രട്ടറി ഷിജിനും ചേർന്ന് വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി വിവിധ ടീമുകളുടെ കട്ടൗട്ടുകൾ, ആകർഷകമായ ഫ്ലെക്സുകൾ, ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കിയ സെൽഫി പോയിന്റ് എന്നിവ ശ്രദ്ധേയമായി. ഫുട്ബോൾ ആരാധകരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന കാർണിവൽ ആവേശകരമായ അന്തരീക്ഷമാണ് സമ്മാനിച്ചത്.

മേഖല സെക്രട്ടറി ഷിജിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം അരുൺ ബാബു നന്ദി പറഞ്ഞു.