കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്റ ടർഫ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരം ലോക കേരളസഭ അംഗം ജെ. സജി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല പ്രസിഡന്റ് രാജേഷ് ശേഖർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, കായിക വിഭാഗം സെക്രട്ടറി അശോകൻ കൂവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് പി.വി ചടങ്ങിൽ സന്നിഹിതനായിരുന്നു.
മേഖലയിലെ 30 യൂണിറ്റുകളിൽ നിന്നായി 46 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അബ്ബാസിയ ബി യൂണിറ്റ് ഒന്നാം സ്ഥാനവും അബ്ബാസിയ കെ യൂണിറ്റ് ബി ടീം റണ്ണേഴ്‌സ് അപ്പ് സ്ഥാനവും കരസ്ഥമാക്കി. അബ്ബാസിയ എഫ് സൗത്ത് യൂണിറ്റ് ആശാൻ എഫ്.സി ടീമംഗം എഡ്വിൻ ജോജുവിനെ മത്സരത്തിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി, അബ്ബാസിയ മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടക സമിതി കൺവീനർ ജെബിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി. മത്സരം വീക്ഷിക്കുന്നതിനായി മേഖലയിൽ നിന്നായി 400-ലധികം ഫുട്ബോൾ പ്രേമികൾ സ്റ്റേഡിയത്തിലെത്തിച്ചേർന്നു.


































