സഹേൽ ആപ്പിൽ ഡിജിറ്റൽ വാഹന രജിസ്ട്രേഷൻ ലൈസൻസ് സേവനം ആരംഭിച്ച് കുവൈത്ത്

0
8

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയം സഹേൽ ആപ്ലിക്കേഷനിലൂടെ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇതിലൂടെ വാഹന ഉടമകൾക്ക് അവരുടെ വാഹന രജിസ്ട്രേഷൻ ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് നേരിട്ട് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ കാണിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ ഡിജിറ്റൽ വാഹന രജിസ്ട്രേഷൻ ലൈസൻസ് എപ്പോഴും മൊബൈലിൽ സൂക്ഷിക്കാൻ ഈ പുതിയ സേവനം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.