ശൈഖ് രിഫാഈ അനുസ്മരണം  സംഘടിപ്പിച്ചു

 

 

കുവൈറ്റ്‌  സിറ്റി : ഐ.സി.എഫ്  സിറ്റി സെൻട്രൽ  കമ്മിറ്റിയുടെ  നേതൃത്വത്തിൽ ശൈഖ്  രിഫാഈ   അനുസ്മരണം  നടത്തി. സാൽമിയ ഐസിഎഫ് ഹാളിൽ  വെച്ച്  നടന്ന പരിപാടി ഐ.സി.എഫ്    സെൻട്രൽ പ്രസിഡന്റ് എം.മമ്മു മുസ്ലിയാരുടെ  അധ്യക്ഷതയിൽ  സംഘടനാ   സെക്രട്ടറി  അബ്ദുൽ അസീസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. മുഹമ്മദലി സഖാഫി പട്ടാമ്പി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വലിയപാണ്ഡിത്യത്തിന്റെ ഉടമയായ ശൈഖ് രിഫാഇ അറിവ് പകർന്നു നൽകുന്നതോടൊപ്പം  സഹജീവികളോട് കാണിച്ച  കാരുണ്യവും സ്നേഹവും വിനയവും  നാം മാതൃകയാക്കേണ്ടതുണ്ടെന്നു അദ്ദേഹം  ഓർമിപ്പിച്ചു. നിസാർ ചെമ്പുകടവ്  സ്വാഗതവും  മുഹമ്മദ്‌ സഖാഫി   നന്ദിയും  പറഞ്ഞു.