ഖൈതാൻ പ്രദേശത്തെ റോഡുകൾ കൾ അതീവ ശോചനീയാവസ്ഥയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില ഖൈതാൻ പ്രദേശത്തെ റോഡുകൾ ശോചനീയാവസ്ഥയിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താറില്ല പ്രദേശവാസികൾ ആരോപിച്ചു. ഏറെ വാണിജ്യ സമുച്ചയങ്ങളും ഉം കെട്ടിടങ്ങളുമുള്ള പ്രദേശത്തെ റോഡുകളിലൂടെയുള്ള ഗതാഗതം ദുഷ്കരം ആണെന്നാണ് റിപ്പോർട്ടുകൾ.
റോഡുകൾ എത്രയും പെട്ടെന്ന് നവീകരിക്കണം എന്നാണ് പ്രദേശത്തെ ജനങ്ങൾ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

കുവൈത്തിലെ പഴയ തെരുവുകളിൽ ഒന്നാണിത്. ധാരാളം പൗരന്മാരും പ്രവാസികളും അതിവസിക്കുന്ന പ്രദേശത്തെ റോഡുകൾ കണ്ടാൽ ഇത് കുവൈത്തിൽ തന്നെയാണോ എന്ന് ഏതൊരാളും സംശയിച്ചുപോകും. അത്രയ്ക്ക് മോശം അവസ്ഥയിലാണ് പ്രദേശത്തെ റോഡുകൾ എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇവിടുത്തെ തെരുവുകളിൽ സ്ഥിതിചെയ്യുന്ന ആഴത്തിലുള്ള കുഴികൾ കാരണം മൈൻഫീൽഡിലൂടെയാണ് പോകുന്നുവെന്ന് തോന്നിപ്പോകുമെന്ന് പ്രദേശവാസി പറഞ്ഞു. ഈ പ്രദേശത്ത് അന്താരാഷ്ട്ര ബ്രാൻഡുകളുള്ള വലിയ വാണിജ്യ സമുച്ചയങ്ങളുണ്ട്, അവരവരുടെ തെരുവുകളും വീഥികളും മാത്രം അവർ പരിപാലിക്കുന്നുണ്ടെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. അതേ സമയം ആറ് ഗവർണറേറ്റുകളിലെയും പ്രധാന തെരുവുകളുടെ അറ്റകുറ്റപ്പണികൾക്കായി മുമ്പ് മുന്നോട്ട് വച്ചിരുന്ന മൂന്ന് നടപടികളിലൊന്നിന് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശേഷിക്കുന്ന രണ്ട് ടെൻഡറുകളെക്കുറിച്ച് മന്ത്രാലയം ഈ ആഴ്ച ബ്യൂറോയുടെ അനുമതി തേടും എന്നാണ് പ്രതീക്ഷിക്കുന്നത്.