താമസ രേഖ പുതുക്കുന്നത് മായി ബന്ധപ്പെട്ട തർക്കം ; തൊഴിലാളി തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖർആനിൽ ഈജിപ്ഷൻ സ്വദേശി ആയ തൊഴിലാളി തൊഴിലുടമയെ കുത്തിക്കൊന്നു. ക്രിത്രി താമസിക പുതുക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എന്ന പ്രതി സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിയോടെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന് രക്തത്തിൽ കുളിച്ച് ഒരു മൃതദേഹം കിടക്കുന്നതായി ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ സർ അദ്ദേഹത്തിന് ചുറ്റും സമീപത്തെ ചുമരുകളിലും പടിക്കെട്ട് കളിലും ലും ആകമാനം രക്തംപുരണ്ട ഇരിക്കുന്നതാണ് കണ്ടത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച അന്വേഷണസംഘം ജലീബ് അൽ ഷൂയോക്കിലെ ഇയാളുടെ താമസ സ്ഥലത്തെത്തിയെങ്കിലും പ്രതി അവിടെ ഉണ്ടായിരുന്നില്ല. ഹവല്ലി യിലെ സുഹൃത്തിൻറെ താമസസ്ഥലത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. താമസ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമയുമാക്കി തർക്കം ഉണ്ടായിരുന്നതായി സമ്മതിച്ച പ്രതി, തൊഴിലുടമയുടെ താമസസ്ഥലത്ത് ചെന്ന് അയാളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നിരവധിതവണ കുത്തിയതായും ഇര രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിന് അനുവദിക്കാതെ വീണ്ടും ആക്രമിച്ചതായും പൊലീസിനോട് സമ്മതിച്ചു.