ഇന്ത്യ-പാക് സംഘർഷം; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

0
81

പത്തനംതിട്ട:ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ തീവ്രമായ സൈനിക സാഹചര്യം കാരണം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി റിപ്പോർടട്ട്.മെയ് 18, 19 തീയതികളിൽ ആയിരുന്നു സന്ദർശനം വിചാരിച്ചിരുന്നത്. പദവിയിലിരിക്കെ ശബരിമല സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതി എന്ന നേട്ടത്തോടെയാണ് ദ്രൗപതി മുർമു ഇവിടേക്ക് എത്തുമെന്ന് അറിയിച്ചത്.

അതിർത്തി പ്രശ്നങ്ങളും സുരക്ഷാ സാധ്യതകളും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സൂചന. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഹെലിപ്പാട് അപ്ഗ്രേഡേഷൻ, റോഡ് വികസനം തുടങ്ങിയ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാം നിർത്തിവെക്കപ്പെട്ടു. ഇടവം മാസ പൂജയ്ക്കായി വെർച്വൽ ക്യൂ ബുക്കിംഗിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും റദ്ദാക്കി.മെയ് 18-ന് പാലയിലെ സെന്റ് തോമസ് കോളേജ് ജൂബിലി പരിപാടിയിൽ പങ്കെടുക്കാനും 19-ന് ശബരിമല ദർശനത്തിന് പോകാനും ആയിരുന്നു തീരുമാനം.ഈ സന്ദർശനം ദേശീയ ശ്രദ്ധ നേടുമെന്ന് ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നു.1969-ൽ രാഷ്ട്രപതിയാകുന്നതിന് മുമ്പ്, 1960-കളുടെ തുടക്കത്തിലാണ് അന്നത്തെ കേരള ഗവർണറായിരിക്കെ വിവി ഗിരി ശബരിമല ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെങ്കിലും, പദവിയിലിരിക്കെ ആദ്യം സന്ദർശിക്കുന്ന രാഷ്ട്രപതി എന്ന റെക്കോർഡ് ദ്രൗപതി മുർമുവിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം മൂലം ഇപ്പോൾ നിർത്തിവെച്ചു.