പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം;എംവി ഗോവിന്ദൻ

0
150

തിരുവനന്തപുരം:ദേശീയ പാതാ നിർമ്മാണത്തിൽ സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ ചുമത്താൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയ കമ്പനികളാണ് ദേശീയ പാതാ പ്രോജക്റ്റുകൾ നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്നതെന്നും, മലപ്പുറത്തെ പാത നിർമ്മാണത്തിൽ ഏർപ്പെട്ട കമ്പനിയുടെ സുതാര്യത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടത് സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയ പാതാ നിർമ്മാണം നടക്കില്ലായിരുന്നുവെന്നും, ചിലർക്ക് എങ്ങനെയെങ്കിലും ഈ പാത പൊളിക്കണം എന്ന ലക്ഷ്യമാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. കോട്ടം സംഭവത്തിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിയുടെ ദേശീയ പാതയുടെ ഡിപിആർ മാറ്റം വരുത്തി എന്ന വാദം അസംബന്ധമാണെന്നും, ഡിപിആർ തയ്യാറാക്കുന്നത് സാങ്കേതിക വിദഗ്ധരുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.