സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പ് കൃസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു

➖➖➖➖➖➖➖➖
കുവൈറ്റ്: സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃസ്തുമസ് ന്യൂ ഇയർ ആഘോഷം നക്ഷത്ര പിറവി – 2020 ഡിസംബർ – 27 ആം തീയ്യതി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് അതി ഗംഭീരമായി ആഘോഷിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ലോക കേരള സഭാ അംഗം ശ്രീ ബാബു ഫ്രാൻസിസ് അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു.
കുവൈറ്റിലെ പ്രശസ്തരായ സാമൂഹ്യ പ്രവർത്തകരായ മുബാറക് കാമ്പ്രത് , സത്താർക്കുന്നിൽ എന്നിവർ പ്രവാസികളുടെ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. താള മേള ഘോഷങ്ങളുടെയും അകമ്പടിയോടെ ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഉത്സവ ലഹരിയിൽ കൃസ്തുമസ് പപ്പയെ വേദിയിലേക്ക് എതിരേറ്റു.
ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച നാടകം, ഡാൻസ്, പാട്ട് മറ്റു വിവിധ കലാ പരിപാടികൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ന്യത്തതി ഡാൻസ് ഗ്രൂപ്പും സ്നേഹം ഡാൻസ് ഗ്രൂപ്പം ചേർന്ന് വിവിധയിനം നൃത്താവിഷ്ക്കാരങ്ങൾ അവതരിപ്പിക്കുകയും സർഗ്ഗം മ്യൂസിക് ബാൻഡ് നേതൃത്വത്തിൽ നടത്തിയ ഗാനമേളയും ഗ്രൂപ്പ് പ്രസിഡന്റ് ബിജുഭവൻസ് സ്വാഗതവും രേഷ്മ (അഡ്മിൻ) രതീഷ് രവി, ജെസ്സി, റെഫീക് മണർകാട്, ജയൻ.ജി.പി  എന്നിവർ സദസ്സിന് ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർസ് രതീഷ്, ജെസ്സി, അജിത്ത്, അനു കൃഷ്ണൻ, ഷിജുകുടൽ, ഹസീന, സജൽ, ബീന, നിഷ, സിന്ധു, നസീർ, സുജ, ഷൈനിആന്റണി, ഏ.കെ.ഹുസൈൻ എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. ഗ്രൂപ്പ് ട്രെഷറും അഡ്മിനുമായ ജ്യോതിഗണേഷ് നന്ദി പറഞ്ഞു.