കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി സ്കൂൾ അധികൃതരെ സസ്പെൻഡ് ചെയ്തു

0
121

കുവൈറ്റ്‌: കുവൈത്തിൽ ആവശ്യമായ മുൻകൂർ അനുമതികൾ നേടാതെ പരിപാടികൾ സംഘടിപ്പിച്ച സ്കൂൾ അധികൃതരെ സസ്പെൻഡ് ചെയ്തതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അച്ചടക്കവും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സ്ഥാപിത ചട്ടങ്ങളും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും ലംഘിച്ച് സ്കൂൾ നടത്തിയ രണ്ട് സംഭവങ്ങളിൽ അടിയന്തര അന്വേഷണവും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നത് വരെയും സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ ഉൾപ്പെടെ സസ്പെൻഷനിൽ ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു.