65 % പേരും വാക്സിനേഷൻ എടുത്തതിനുശേഷം സ്കൂളുകൾ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വ്യാപനം കാര്യക്ഷമമായി നിയന്ത്രണത്തിൽ ആവുകയോ, ജനസംഖ്യയുടെ 65% പേരും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചതിനുശേഷം സ്കൂളുകളിൽ പഠനം പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സർക്കാരിൻറെ പ്രധാന ലക്ഷ്യമെന്നും എന്ന് അധികൃതർ പറഞ്ഞു. നിലവിൽ അധികൃതരുടെ വാക്സിനേഷൻ ശുപാർശകളിൽ അധ്യാപകരും ഉൾപ്പെടുന്നുണ്ട്, എന്നാൽ നിർബന്ധിത വാക്സിനേഷന് അധ്യാപകർ ബാധ്യസ്ഥരല്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ പരിരക്ഷാ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു.
പഠനത്തിനായി കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിവന്നാൽ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ആരോഗ്യ നടപടികളും സർക്കാർ സ്വീകരിക്കും, കൂടാതെ ഇതിനായി സർക്കാർ ഏജൻസികളുടെ സംയുക്ത സഹകരണത്തിൽ കർശനമായ സംവിധാനം ഏർപ്പെടുത്തു മെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇപ്പോൾ വിദ്യാർത്ഥികൾക്കായി പരീക്ഷകൾ ടത്തേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോട് വിദ്യാഭ്യാസ മന്ത്രാലയം അനുകൂല നിലപാടെടുത്തത് ആയാണ് സൂചന.
വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്കായി ടെസ്റ്റുകൾ നടത്താൻ ശ്രമിച്ചിരുന്നു, എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ആദ്യ സെമസ്റ്ററിൽ വിദ്യാർത്ഥികൾക്കായി പേപ്പർ അല്ലെങ്കിൽ ഓൺലൈൻ പരീക്ഷകൾ നടത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.