തിരുവനന്തപുരം: രണ്ടംഘട്ട കുത്തിവെപ്പിനായുള്ള വാക്സിൻ ഇന്ന് രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിക്കും. 21 ബോക്സ് കോവിഡ് വാക്സിനാണ് എത്തിക്കുക. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്.
എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും വാക്സിനും ആണ് നൽകുക. ലക്ഷദ്വീപിലേക്കുള്ള വാക്സിന് ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളത് റോഡ് മാര്‍ഗവും റീജിയണല്‍ വാക്സിന് കേന്ദ്രത്തിലേക്ക് കൊണ്ട് പോകും.