കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്ന നിയമത്തിന് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അംഗീകാരം നൽകി. ജൂലായ് 14 മുതൽ സെപ്റ്റംബർ 12 വരെയാണ് സമയ പരിധി .വിസ മാറ്റം ആവശ്യമായ ഗാർഹിക തൊഴിലാളി നിലവിലെ സ്പോൺസറുടെ കീഴിൽ ഒരു വർഷം ജോലി പൂർത്തിയാക്കിയിരിക്കണം എന്നതാണ് നിയമത്തിലെ പ്രധാന നിബന്ധന. ഇതിന് 50 ദിനാർ ഫീസ് ചുമത്തും. ഇതിനു പുറമെ ഓരോ വർഷത്തെക്കുമുള്ള താമസ രേഖക്ക് 10 ദിനാർ വീതമാണ് ഫീസ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,സർക്കാർ പദ്ധതികൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, മുതലായ മേഖലകളിൽ, നിലവിലെ സ്പോൺസറുടെ അനുമതിയോടെ, വിസ മാറ്റം സാധ്യമാകും. മേഖലയിലേക്ക് വിസ മാറ്റം നടത്തി കഴിഞ്ഞാൽ തൊഴിലാളി സ്വകാര്യ മേഖലയിൽ അനുവദിക്കുന്ന തൊഴിൽ പരമായ മുഴുവൻ അവകാശങ്ങൾക്കും അർഹരായിരിക്കും.2018 ൽ ആണ് ഗാർഹിക തെ തൊഴിലാളികൾക്ക് തൊഴിൽ വിസയിലേക്ക് താമസ രേഖ മാറുന്നതിനു അവസാനമായി അനുമതി നൽകിയത്. തൊഴിൽ വിപണിയിൽ ആവശ്യമായ തൊഴിലാളികളെ രാജ്യത്തിനകത്ത് നിന്ന് കണ്ടെത്താനും തൊഴിൽ വിപണി സന്തുലപ്പെടുത്തുവാനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പുതിയ തീരുമാനം.






























