ഷഹബാസ് കൊലക്കേസ്; പ്രതി ചേർക്കപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

0
23

വയനാട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 18-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പരീക്ഷാഫലം താത്കാലികമായി നിർത്തി വെക്കുന്നത് ബാലാവകാശ നിയമത്തിന് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

കമ്മീഷന്റെ നിലപാട് പ്രകാരം, പരീക്ഷാഫലം തടയുന്നതിന് പരീക്ഷാ ക്രമക്കേട് പോലുള്ള സാഹചര്യങ്ങൾ മാത്രമേ കാരണമാകൂ. എന്നാൽ ഈ കേസിലെ ആറ് വിദ്യാർഥികളുടെ കാര്യത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.