എസ് . എം. സി. എ. രജത ജൂബിലി സമാപനവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും ജനുവരി ഒന്നിന്

കുവൈത്ത് സിറ്റി: എസ്. എം. സി. എ കുവൈറ്റിൻ്റെ ഒരു വർഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഈ വർഷത്തെ ക്രിസ്തുമസ്സ് ന്യൂ ഇയർ ആലോഷവും ജനുവരി ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനവരി ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഫേസ് ബുക്ക് ലൈവ് ആയി നടക്കുന്ന പരിപാടികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഉദ്ഘാടനം ചെയ്യും.ആക്റ്റിംഗ് പ്രസിഡൻ്റെ സുനിൽ റാപ്പുഴ അദ്ധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി രജത ജൂബിലി സന്ദേശം
നൽകും.ബിഷപ്പ്‌ പോൾ ഹിൻഡർ ,  ബിഷപ്പ് മാർ റാഫേൽ തട്ടിൽ ,  ഫാ. ജോണി ലോണീസ് എന്നിവർ ആശംസകൾ നേരും.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിജോയ്
വർഗീസ് , മിയ ജോർജ് എന്നിവർ പങ്കെടുക്കുന്ന  ചാറ്റ് ഷോ  ആഘോഷങ്ങളിൽ മുഖ്യ ഇനമാണ്.
ഒഡീഷയിൽ നടത്തുന്ന ഗ്രാമീണ കുടിവെള്ള
പദ്ധതി , കേരളത്തിൽ നടക്കുന്ന ഭവന
പദ്ധതി എന്നിവയുടെ രൂപരേഖ സമ്മളനത്തിൽ
സമർപ്പിക്കും. രജത ജൂബിലി സുവനീർ
പ്രകാശനവും നടക്കും.

വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെയും വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന  സംഘാംഗങ്ങളെയും തദവസരത്തിൽ ആദരിക്കും. 2019 നവംബർ 29 ന് ബിഷപ്പ്  മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കേൽ ഉദ്ഘാടനം ചെയ്ത രജത ജൂബിലി ആഘോഷം കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലും സേവന സന്നദ്ധ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നതായി വാർത്ത സമ്മേളനത്തിൽ  ഭാരവാഹികൾ അറിയിച്ചു. എസ് .എം .സി .എ. ഭാരവാഹികളായ സുനിൽ റാപ്പുഴ , ബിജു പി.ആൻ്റോ ,വിൽസൺ വടക്കേടത്ത് ,ബിജോയ് പാലക്കുന്നേൽ , ജോർജ് ജോസഫ് ,
അനിൽ തയ്യിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.