സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ആഡംബര നൗകയിൽ നിന്നും 693 മദ്യക്കുപ്പികൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ആഡംബര നൗകയിൽ നിന്നും  മദ്യകുപ്പികൾ പിടിച്ചെടുത്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് എഴുന്നൂറോളം മദ്യകുപ്പികൾ പിടിച്ചെടുത്തത്. ഈ സമയത്ത് ബോട്ടിനുള്ളിൽ ഒരു കുവൈറ്റ് പൗരനും ഫിലിപ്പീൻസ് പ്രവാസിയും ഉണ്ടായിരുന്നു.