ഉയരെ സിനിമയെക്കുറിച്ച് വ്യത്യസ്തമായ ഒരു റിവ്യൂവുമായി സ്വാതി ലക്ഷ്മി വിക്രം

0
21
Uyare Movie Poster

ഉയരെ സിനിമയിലെ ഗോവിന്ദ് എന്ന കഥാപാത്രത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വരുന്ന സാഹചര്യത്തിൽ പഗോവിന്ദ എന്തുകൊണ്ട് ശരിയല്ല എന്ന് പറയുകയാണ് സ്വാതി . സ്വാതിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:

പല്ലവിക്ക് പകരം ഗോവിന്ദിലൂടെ കഥ മുന്നോട്ടു പോയിരുന്നെങ്കിൽ നന്നായേനെ എന്ന് ഒരുപാട് പോസ്റ്റ് കണ്ടു.

സിനിമയിൽ ഗോവിന്ദിന്റെ മാനസ്സിക സംഘർഷം കാണിക്കുന്നില്ല എന്നത് ശരിയാണ്. ഗോവിന്ദിന്റെ ഉള്ളിലുള്ള സ്നേഹത്തിനെ നിഷേധിക്കുന്നുമില്ല.. പല്ലവിയുടെ സ്നേഹം കിട്ടുമ്പോഴൊക്കെ അയാളുടെ കണ്ണ് നിറയുന്നത് കാണിക്കുന്നുണ്ട്.. ഇനി അഥവാ ഗോവിന്ദിലൂടെയാണ് കഥ മുന്നോട്ടു പോയതെങ്കിൽ പോലും ആസിഡ്‌ ഒഴിക്കുന്ന പ്രവർത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല …

കോഴ്സ് കഴിയും മുൻപേ നിർത്തിയിട്ട് വരാൻ പല്ലവിയോട് ഗോവിന്ദ് പറയുന്നുണ്ട് പിന്നീട് കോംപ്രമൈസിന് തയ്യാറാകുന്നുമുണ്ട്. പക്ഷേ പല്ലവിയ്ക്ക് വേദനിച്ചത് “മാറി മാറി കൂടെ കിടക്കാൻ തൊലി വെളുപ്പുള്ളവന്മാരെ കിട്ടിയാൽ കോഴ്സ് തീരണ്ട എന്ന് തോന്നും ” എന്ന് ഗോവിന്ദ് പറയുന്നതാണ്.. പല്ലവിയ്ക്കെന്നല്ല ഒരു പെണ്ണിനും സ്നേഹിക്കുന്നവനിൽ നിന്നത് കേട്ടാൽ സഹിക്കാൻ പറ്റില്ല …
പാർട്ടിക്ക് പോയിട്ടും റൂമിൽ ആണെന്ന് കള്ളം പറഞ്ഞത് ഗോവിന്ദ് നോടുള്ള ഉള്ള സ്നേഹക്കുറവ് കൊണ്ടല്ല മറിച്ച് ഭയംകൊണ്ടാണ് എന്ന് അവൾ പറയുന്നുമുണ്ട് … സത്യം പറഞ്ഞാൽ തന്റെ കരിയർ അല്ലെങ്കിൽ ഗോവിന്ദിനെ തന്നെ നഷ്ടമാകുമോ എന്ന് അവൾ ഭയന്നിരുന്നു..

ഗോവിന്ദ് വളർന്ന് വന്ന സാഹചര്യങ്ങളോ ചെറുപ്പത്തിലെ മറ്റ് അനുഭവങ്ങളോ അയാളുടെ സ്വഭാവത്തെ ബാധിച്ചിരുന്നിരിക്കണം ..അയാളുടെ അധികം സൗഹൃദങ്ങളൊന്നും സിനിമയിൽ കാണിക്കുന്നുമില്ല..ഒരുപക്ഷേ അയാൾ ആകെ മിണ്ടിയിരുന്നത് പല്ലവിയോട് ആയിരിക്കണം.തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന സ്വാർഥതയാണ് ആസിഡ് ഒഴിക്കാൻ അയാളെ പ്രേരിപ്പിച്ചതും…

വാൽക്കക്ഷണം -എല്ലാ കാമുകന്മാരും ഗോവിന്ദ്മാരല്ല.. കാമുകിയുടെ കരിയറിന് തന്റേതിനെക്കാർ ഏറെ പ്രാധാന്യം കൊടുക്കുന്നവരുണ്ട് .. അവളെ ഉയരേയ്ക്ക് നയിക്കുന്നവരുണ്ട് … ഈ സിനിമ പറയുന്നത് ടോക്സിക് റിലേഷനെ പറ്റിയാണ് അങ്ങനെയും ചിലത് നമുക്ക് ചുറ്റും ഉണ്ട് എന്ന തിരിച്ചറിവാണ് .. നോർമൽ പൊസസീവ്നെസ്സിന് വ്യത്യസ്തമായി ഇത്തരം റിലേഷൻഷിപ്പുകളുടെ അപകട സ്വഭാവത്തെപ്പറ്റിയാണ് …