പൊടിക്കാറ്റ് വെള്ളിയാഴ്ച വരെ തുടരും

0
11

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം മുതൽ കുവൈറ്റിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി പ്രവചിച്ചിരുന്നു. ഇത് വെള്ളിയാഴ്ച വരെ തുടരും എന്നാണ് പുതിയ അറിയിപ്പ്. ഈ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശും. ചിലപ്പോൾ ഇതിലും ശക്തി പ്രാപിച്ചേക്കാം. വടക്കുപടിഞ്ഞാറൻ കാറ്റ് ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കുകയും കടൽ തിരമാലകൾ ആറടിയിൽ കൂടുതൽ ഉയരാൻ കാരണമാവുകയും ചെയ്യും. ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ, പ്രത്യേകിച്ച് ഹൈവേകളിൽ സഞ്ചരിക്കുന്നവർ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.