തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ 13 പവൻ സ്വർണ്ണം ഇന്ന് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. ഇന്നലെ ക്ഷേത്രത്തിന്റെ വാതിലിൽ സ്വർണം പൂശാൻ ഉപയോഗിച്ച കമ്പി കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏഴാം തീയതി നിർമ്മാണപ്പണി നിർത്തി സ്വർണം ലോക്കറിൽ സൂക്ഷിച്ചിരുന്നെങ്കിലും, ഇന്നലെ തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴാണ് നഷ്ടം ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് പോലീസിന്റെ വൻ സംഘം സ്വർണ്ണം കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക പരിശോധന നടത്തി.ആ പരിശോധനയിലാണ് നഷ്ടപ്പെട്ട സ്വർണം ക്ഷേത്ര കോമ്പാണ്ടിലെ മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്.