പാലക്കാട്:പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു . മരിച്ചത് ചീരക്കടവ് സ്വദേശി 60 വയസ്സുകാരനായ മല്ലൻ ആണ്. ആനയുടെ തുമ്പിക്കൈയ്യിൽ നിന്നുള്ള ശക്തമായ അടിയിൽ അദ്ദേഹത്തിന് വാരിയെല്ലിനും നെഞ്ചിനും സാരമായ പരിക്കുകൾ ഏൽക്കേണ്ടി വന്നു. ചീരക്കടവിലെ വനമേഖലയിൽ ഉച്ചയ്കാണ് ഈ സംഭവം, വനത്തിനടുത്തുള്ള പ്രദേശത്ത് തന്റെ പശുവിനെ മേയ്ക്കാൻ വന്നിരുന്ന മല്ലനെയാണ് കട്ടാനാ അക്രമിച്ചത്. ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ രണ്ടാഴ്ചയിലേറെയായി നിലയുറപ്പിച്ചിരുന്ന ഒരു കാട്ടാനയെ തുരത്തുന്നതിനായി വനം വകുപ്പ് നടപടികൾ തുടരുന്നു. ഇതിനായി വാളയാർ റേഞ്ച് ടീം രാവിലെ 7 മണിക്ക് ദൗത്യം ആരംഭിച്ചു. ധോണിയിലെ ‘അഗസ്റ്റിൻ’ എന്ന കുങ്കനാനയുടെ സഹായത്തോടെ ആനയെ വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്നു. ഈ ആനയുടെ പ്രവർത്തനം മൂലം പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഓപ്പറേഷന് ആവശ്യമായ ചെലവ് പുതുശ്ശേരി പഞ്ചായത്ത് വഹിക്കും.
































