തൃശ്ശൂർ പൂരത്തിന് ഏതെല്ലാം പടക്കങ്ങൾ പൊട്ടിക്കണമെന്ന് തീരുമാനിക്കേണ്ടത് പെസ്സോ;സുപ്രീം കോടതി

 

ന്യൂഡൽഹി : തൃശൂർ പൂരത്തിന് മാല
പടക്കം പൊട്ടിക്കാൻ അനുമതി
തേടിയുള്ള ഹർജി പരിഗണിക്കാൻ
സുപ്രീംകോടതി വിസമ്മതിച്ചു.ഏതെല്ലാം
പടക്കങ്ങളാണ് പൊട്ടിക്കേണ്ടതെന്ന്
തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര
ഏജൻസിയായ പെസ്സോ ആണെന്നും
ആയതിനാൽ പെസ്സോയെ
ഇക്കാര്യത്തിന് സമീപിക്കാനും
സുപ്രീംകോടതി നിർദേശിച്ചു.
മേയ് 7 മുതൽ 14 വരെയാണ് പൂരം.
അതിനാൽ അടിയന്തരമായി ഹർജി
പരിഗണിക്കണം എന്നായിരുന്നു
തിരുവമ്പാടി, പാറമേക്കാവ്
ദേവസ്വങ്ങളുടെ ആവശ്യം. പൂരം
വെടിക്കെട്ടിന് മാല പടക്കം
അനുവദിക്കാനാകില്ലെന്ന
എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി
കൺട്രോളറുടെ നിലപാടിന്
എതിരെയായിരുന്നു ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

എക്സ്പ്ലോസീവ് കൺട്രോളർ അനുമതി
നൽകുന്ന പടക്കങ്ങൾ ഉപയോഗിക്കാം
എന്നാണ് നേരത്തെ സുപ്രീംകോടതി
ഉത്തരവിട്ടത്. എന്നാല്‍ കൂട്ടിക്കെട്ടിയ
പടക്കം ദീപാവലിക്കു പൊട്ടിക്കുന്നതു നേരത്തെ നിരോധിച്ചതിനാൽ പൂരത്തിനു
മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണ്‌
പെസ്സോയുടെ നിലപാട്.