ആവേശമായി യുഎസ്കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

0
27

കുവൈറ്റ്: യുണൈറ്റഡ് സ്മാഷ് കുവൈത്തിന്റെ നേതൃത്വത്തിൽ യുഎസ്കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ അഹമ്മദിയിലെ ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾക്ക് നിരവധി കായികപ്രേമികൾ സാക്ഷിയായി. യുണൈറ്റഡ് സ്മാഷ് കുവൈത്തിന്റെ പ്രഥമ ടൂർണമെൻ്റിന് പ്രസിഡൻ്റ് ലിബു പായിപ്പാടൻ നേതൃത്വം നൽകി. ടൂർണമെൻ്റിലെ സ്പോൺസർമാരായ ഐഎഫ്എ ട്രാവൽ ആൻഡ് ടൂറിസം പിഎം ഐടി ലിബി ദാസ്, സിറ്റി ക്ലിനിക് സി.ഇ.ഒ സജാദ്, ജിഇപിഎസ് മാനേജർ ബിനു തോമസ്, അൽ അൻസാരി സെയിൽസ് കോഡിനേറ്റർ എന്നിവർ ടൂർണമെൻ്റിൽ സന്നിഹിതരായിരുന്നു.

1. USK Intra വിഭാഗം- നവീൻ & റോഹൻ, അരുൺ സസി & മജീദ്
2. Lower Intermediate വിഭാഗം- അവനീത് കൗർ & പ്രദീപ്, ധാൻ & ഗ്ലെൻ
3. Higher Intermediate വിഭാഗം- അവനീത് കൗർ & ശ്രുതി, രതീഷ് & പർവേസ്
4. Advance വിഭാഗം- സുനീർ & ബാദർ, വിഷ്ണു സി & ഷിറോജ്
5. 85+ വിഭാഗം – ജ്യോതിരാജ് & ബിനോജ്, നൗഷാദ് & ജോളി I N
6. Professional വിഭാഗം- അരവിന്ദ് & വിഷ്ണു സി, അനീഫ് & നവിൽ ബി

ജനറൽ സെക്രട്ടറി ഷുഹൈബ്, ട്രഷറർ രിഫായി, വൈസ് പ്രസിഡൻറ് റിഷാദ്, ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ദീപേഷ്, റാഗിൻ, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഐസ്മാഷ് കോച്ച് സജീദ്, വിക്ടർ കോച്ച് യാഷിൻ ബോസ്, ഇംത്യാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.