കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് നമസ്കാരം ചെയ്യുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
• പള്ളിയിലേക്ക് നേരത്തെ എത്തുക,തിക്കിതിരക്ക് ഒഴിവാക്കാനും എൻട്രി, എക്സിറ്റ് സുഗമമാക്കാനുമാണിത്
• പള്ളിക്കകം നിറഞ്ഞാൽ അടുത്ത പള്ളിയിലേക്ക് നീങ്ങുക
• പള്ളികൾക്ക് അകത്തു മാത്രം നമസ്കരിക്കുക, പുറത്തു പാടില്ല
• കുട്ടികളെയും സ്ത്രീകളെയും കൂടെ കൊണ്ടുവരുന്നത് കുറയ്ക്കുക,ഓർക്കുക, ഈദ് നമസ്കാരം ഫർദ് കിഫായ (സാമൂഹിക ബാധ്യത )ആണ്
• ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് സന്ദേശം വന്നാൽ പരിഭ്രാന്തരാകരുത്. അപകടം നീങ്ങുന്നത് വരെ പള്ളിക്കകത്തുള്ളവർ അവിടെത്തന്നെ കഴിയുക. പുറത്തുള്ളവർ അകത്തേക്ക് കയറുകയോ വാഹനങ്ങളിൽ തുടരുകയോ ചെയ്യുക.
• ഖുതുബ കഴിഞ്ഞ ശേഷം ശാന്തമായി പള്ളിയിൽ നിന്ന് പുറത്തിറങ്ങുക































