ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാർ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി

0
44

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരൻസ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാർ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ല മുതൽ കാസർഗോഡ് ജില്ല വരെയുള്ള വിവിധ കുടുംബങ്ങളും യുവാക്കളും പങ്കെടുത്ത ഇഫ്ത്വാർ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി. കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തിൽ യുവ പണ്ഡിതൻ സാജിദ് റഹ്മാൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കുടുംബ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ നിർണായകമാണെന്നും, കുടുംബങ്ങളിൽ ഉഷ്മളത നില നിർത്താൻ കുടുംബ സന്ദർശനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്നേഹം, പരസ്പര ബഹുമാനം, കരുതൽ എന്നിവ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് – സാജിദ് റഹ്മാൻ പറഞ്ഞു.
വനിതകൾ വീടുകളിൽ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന  ഇഫ്ത്വാർ സംഗമം അഞ്ച് വർഷം പിന്നിടുകയാണ്. മുന്നൂറിൽപരം പേർക്കാണ് ഇഫ്ത്വാർ വിരുന്ന് ഒരുക്കിയത്.

ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ധീഖ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിനിധികളായ അബ്ദുൽ ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ പങ്കെടുത്തു. മുഹമ്മദ് ആമിർ. യൂ.പി സ്വാഗതവും ശാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു.. മിശാൽ മുഹമ്മദ് ഖിറാഅത്ത് നടത്തി.