സൂഖ് ഷാർക്കിലെ മത്സ്യ മാർക്കറ്റിൽ തീപിടിത്തം

കുവൈറ്റ് സിറ്റി: സൂഖ് ഷാർഖ് മത്സ്യ മാർക്കറ്റിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ജനറൽ ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം തീ അണയ്ക്കാൻ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് അൽ ഹിലാലി, അൽ മദീന ഫയർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെ അയച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല