തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 26ന്

0
105

കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും തിരുവല്ല ഫെസ്റ്റ് 2025 ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ സെപ്റ്റംബർ 26 നു നടക്കും. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം,രക്ഷാധികാരി കെ എസ് വറുഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,അഡ്വൈസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, വനിതാ വേദി സെക്രട്ടറി ലിജി ജിനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു, സെപ്റ്റംബർ 26 നു നടക്കുന്ന തിരുവല്ല ഫെസ്റ്റിൽ മലയാള ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യഅതിഥി ആയിരിക്കും ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, ഫ്ലവേഴ്സ് ടി വി ഫ്രെയിം പ്രിൻസ് ശൂരനാട് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും കോമഡി ഉത്സവം സ്റ്റാർ ആർ ജെ ജോബിയുടെ കോമഡി ഷോ, ഡി കെ ഡാൻസ് വേൾഡ് കുവൈറ്റ്‌ നയിക്കുന്ന ഡാൻസ് ഷോയും,മറ്റ് വിവിധ ഇനം കലാപരിപാടികളും ഉണ്ടായിരിക്കും.