വയനാട്:വയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു.കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപമാണ് ഈ അപകടം സംഭവിച്ചത്. ഒരു സ്വകാര്യ ബസ്സും ഒരു ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും, തിരുനെല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സുമായിരുന്നു അപകടത്തിൽ സംഭവിച്ചത്.
കാട്ടിക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും സർക്കാർ മെഡിക്കൽ കോളേജിലുമായി 61 പേർ ചികിത്സയിലാണ്. ഇതിൽ 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും, രണ്ട് കുട്ടികൾ ഉൾപ്പെടെ 49 പേരെ സർക്കാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം.
































