ഈദ് ദിനത്തിൽ വാഹനാപകടം, അച്ഛനും മകനും കൊല്ലപ്പെട്ടു

0
152

സർഖയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അച്ഛനും മകനും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈദ് അൽ ഫ്തിറിന്റെ ആദ്യ ദിനത്തിൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപെട്ടവരെ  പ്രിൻസ് ഫൈസൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് (സിഡിഡി) റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എസ്‌യുവി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട വീഡിയോ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.