കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി ചെലവ് പുനർ നിശ്ചയിച്ച വാണിജ്യ വ്യവസായ മന്ത്രാലയ തീരുമാനത്തിനെതിരെ എതിരെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളുടെ സംഘടന. നിയമന ചിലവ് 990 ദീനാറിൽ നിന്ന് 890 ദിനാറായി കുറയ്ക്കാൻ മന്ത്രാലയം തീരുമാനം എടുത്തിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ എടുത്ത ഈ തീരുമാനം തങ്ങളെ അതിശയിപ്പിച്ചതായി കുവൈറ്റ് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് പ്രതിനിധികൾ അൽ-അൻബ ദിനപത്രത്തോട് പറഞ്ഞു .
ഈ തീരുമാനം വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് കൂടുതൽ പ്രയാസകരമാക്കുമെന്ന് ഏജൻസികൾ പറഞ്ഞു. പ്രത്യേകിച്ചും ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ ഗാർഹിക തൊഴിലാളികളെ അയക്കാൻ പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം ആരോഗ്യ ആവശ്യകതകളുമായി ബന്ധപ്പെട്ട എല്ലാ അധിക ഫീസുകളും ഈ ഏജൻസികളിൽ നിന്ന് ഈടാക്കുന്നുണ്ട്, തൊഴിലാളികൾക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റുകൾ, അവരുടെ തലസ്ഥാന നഗരമായ മനിലയിൽ ഏർപ്പെടുത്തുന്ന ക്വാറൻ്റെൻ ചെലവുകൾ തുടങ്ങിയവ. ഈ സാഹചര്യത്തിൽ ഇതിൽ മന്ത്രാലയ നിശ്ചയിച്ച നിരക്കിൽ തൊഴിലാളികളെ എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഗാർഹിക തൊഴിലാളി നിയമനത്തിന് നിനക്ക് നിശ്ചയിച്ചപ്പോൾ എന്തുകൊണ്ട് ബെൽ സലാമ പ്ലാറ്റ്ഫോമിൽ നിശ്ചയിച്ച നൂറ് ദിനാർ ഫീസിൽ ഇളവ് വരുത്തുന്നില്ല എന്ന് ഏജൻസി യൂണിയൻ പ്രതിനിധികൾ ചോദിച്ചു.