കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബഹ്റൈനിൽ ഇന്ത്യക്കാരനായ പ്രവാസിയെ 3 വർഷം തടവിന് ശിക്ഷിച്ചു, ഇയാളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

0
5

ബഹ്റിനിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനായ പ്രവാസിയുടെ മോചനമാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
ബിഹാർ സ്വദേശിയായ മുഹമ്മദ് ഖാലിദിനാണ് ബഹ്‌റൈനിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 3 വർഷം ജയിൽ ശിക്ഷയും 10 ലക്ഷം രൂപ പിഴയും ലഭിച്ചത്.

യുവാവിനെ മോചനമാവശ്യപ്പെട്ട് ഇയാളുടെ സഹോദരൻ വിദേശകാര്യമന്ത്രി ഡോക്ടർ എസ് ജയശങ്കറിന് സമീപിച്ചു. കഴിഞ്ഞ എട്ട് വർഷമായി മുഹമ്മദ് ഖാലിദ് ബഹ്‌റൈനിൽ ജോലി ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ മെയ് 18 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 15 ദിവസത്തേക്ക് വീട്ടിൽ ക്വാറൻ്റയിനിലിരിക്കാൻ ആവശ്യപ്പെട്ടിരുന്നതായി ആണ് ഇയാളുടെ കുടുംബം പറയുന്നത്.

കമ്പനി അനുവദിച്ച താമസസ്ഥലത്ത് ആയിരുന്നു ഖാലിദ് ക്വാറൻ്റയിനിരുന്നത്, 17 ദിവസം പൂർത്തിയാക്കിയ ശേഷം യുവാവ് ഭക്ഷണസാധനങ്ങൾ കാണിക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. നിരീക്ഷണ ബാൻഡ് കയ്യിൽ അണിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ കണ്ട് പരിസരവാസി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും നിയമംലംഘിച്ച് പുറത്തിറങ്ങിയ തായി കാണിച്ച് ദൃശ്യങ്ങൾ മൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് കാലത്ത് അറസ്റ്റിലായതെന്ന് ഇയാളുടെ സഹോദരൻ അവൻ പറഞ്ഞു.