കുവൈത്ത് മലങ്കര റീ‍ത്ത് മൂവ്മെന്റ് –  രജതോത്സവ് 2019 . ആഘോഷിച്ചു. 

 
കുവൈത്ത് സിറ്റി∙ ബൈക്ക് റൈഡും കുതിര സവാരിയുമൊക്കെയായി കുവൈത്ത് മലങ്കര റീ‍ത്ത് മൂവ്മെന്റ് (കെ‌എം‌ആർ‌എം) രജതോത്സവ് 2019 ആഘോഷിച്ചു  . കാർണിവലും ആദ്യഫല പെരുന്നാളും ഗയാന റിപ്പബ്ലിക് സ്ഥാനപതി .ഡോ.ഷാമിർ ആലി  ഉദ്ഘാ‍ടനം ചെയ്‌തു. പ്രസിഡന്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു….
 
ഫാ.ബിനോയ് കൊച്ചുകരിക്കത്തിൽ മുഖ്യ പ്രഭാഷണം നടത്തി ,   ജനറൽ സെക്രട്ടറി ലിജു പാറക്കൽ സ്വാഗതവും,ജൂബിലി ജനറൽ കൺ‌വീനർ ബാബുജി ബത്തേരി. ഉപദേശക സമിതി ചെയർമാൻ ജോർജ് തോമസ്,  എന്നിവർ പ്രസംഗിച്ചു. ട്രഷറർ സന്തോഷ് പി. ആന്റണി നന്ദിയും പറഞ്ഞു.  രജതോത്സവ് സുവനീർ ഗയാന റിപ്പബ്ലിക് പ്രഥമ വനിത മേരിയൻ  ബീബി പ്രകാശനം ചെയ്‌തു.  ഫൊട്ടോഗ്രഫി, പാചകം, പെനൽറ്റി ഷൂട്ടൗട്ട്…
ചെസ് മാജിക് ഷോ,  മോട്ടർ ഷോ, …
 കെ‌എം‌ആർ‌എം കുടുംബത്തിൽനിന്നുള്ള 30 ൽ അധികം കുട്ടികളുടെ സംഗീതപരിപാടി എന്നിവയും അരങ്ങേറി. 65 ഭാഷകളിൽ പാടി വേൾഡ് റെക്കോർഡ്‌നേടിയ പൂജാ പ്രേമിന്റെ സംഗീതം പരിപാടിക്ക് മാറ്റുകൂട്ടി .