ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ‌ ജനുവരി 30 -31  നു മലപ്പുറത്ത്



കോവിഡ് കാലഘട്ടത്തിൽ പ്രവാസലോകത്തെ ജോലി നഷ്ടങ്ങളും അനിയന്ത്രിതമായ  തിരിച്ചുവരും അതോടൊപ്പം അനിവാര്യമാകുന്ന  പ്രവാസി പുനരധിവാസ വെല്ലുവിളികളും  വിലയിരുത്താനും ജിലാതലത്തിൽ സംരഭസാധ്യതകൾ പഠനവിധേയമാക്കാനും സർക്കാർ തലത്തിലെ ബജറ്റ് പരാമർശങ്ങൾ, നോർക്ക / ക്ഷേമ നിധി ബോർഡ്കളിലൂടെ  പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ, അവകാശങ്ങൾ എന്നിവയിൽ കാര്യക്ഷമമായ ഇടപെടലുകളും അജണ്ടയാക്കികൊണ്ട്  ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) സംസ്ഥാന എക്സിക്യൂട്ടിവ് ‌ ജനുവരി 30 -31  നു മലപ്പുറത്ത് ശ്രീ ഹസ്സൻ കോയ നഗറിൽ യോഗം ചേരും. 2019 ഇത് മരണപ്പെട്ട ജികെപിഎ മലപ്പുറം ജില്ലാ ഭാരവാഹി ഹസൻ കോയയുടെ അനുസ്മരണാർത്ഥമാണ്   സമ്മേളന ഹാളിന്റെ നാമകരണം.

കോവിഡ് കാലത്ത് ആഗോളതലത്തിൽ സാധ്യമായ തലത്തിൽ നടന്ന  സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിദേശചാപ്റ്ററുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് മുഖ്യമായ ഉദ്ദേശം. തിരികെ വന്ന പ്രവാസികളിൽ നിലനില്പിനായി ചെറിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹക്കുന്നവർക്ക് ലഘുവായ കരാർ അടിസ്ഥാനത്തിൽ വായ്പാ സഹായം ലഭ്യമാക്കേണ്ടതുണ്ട് എന്നതും ചർച്ച വിഷയമാണ്.ജികെപിഎ വിദേശ ചാപ്റ്ററുകളും സ്റ്റേറ്റ് ജില്ലാ കമ്മറ്റികളും ഏകപക്ഷിയമായും സംയുക്തമായും  കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങളിൽ പ്രവാസി ഹെൽപ്ലൈനുകൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ലോക്‌ഡോൺ സമയത്ത് മാസങ്ങളോളം ആവശ്യക്കാർക്ക് ഭക്ഷകിറ്റുകളും മരുന്നും എത്തിക്കാനും  അത്യാവശ്യ യാത്ര ആവശ്യമായ വന്നവർക്കും അവിചാരിതമായ ജോലി നഷ്ടപ്പെട്ടവർക്കും സൗജന്യ ടിക്കറ്റും നൽകുകയുണ്ടായി. നാട്ടിൽ പോയി കുടുങ്ങി വരുമാനം നഷ്ടമായ പ്രവാസികൾക്ക്  ഭക്ഷണവും സാമ്പത്തിക  സഹായങ്ങളും മരുന്നുകളും നൽകുകയും ചെയ്തു.  സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, യുഎ ഇ എന്നിവിടങ്ങളിൽ നിന്നും മിതമായ നിരക്കിൽ ചാർട്ടർ ഫ്‌ളൈറ്റുകളും സംഘടന ഏർപ്പാടാക്കിയിരുന്നു. ഡിസംബറിൽ കുവൈത്ത് സൗദി എയർപോർട്ടുകൾ പെട്ടെന്ന് അടച്ചപ്പോൾ, സൗദി-യുഎഇ-കുവൈത്ത് ചാപ്റ്ററുകൾ സംയുക്ത ഹെൽപ്‌ഡെസ്‌ക് ആരംഭകുകയും യുഎഇ യിൽ അകപ്പെട്ടുപോയ 400ഇൽ  അധികം പ്രവാസികൾക്ക്  ഭക്ഷണവും മിതമായ നിരക്കിൽ താമസവും ഏർപ്പാടാക്കാൻ ജികെപിഎ യുഎഇ ചാപ്റ്റർ സജീവമായ് നിലനിന്നു.

ഗൾഫ് രാജ്യങ്ങൾ അടക്കം 14-ഓളം വിദേശ രാജ്യങ്ങളിലെ സജീവ സാനിധ്യവും രാഷ്ട്രീയ ജാതിമത പ്രാദേശിക വ്യത്യാസം ഇല്ലാതെ പ്രവാസികൾക്കായ് 2016 മുതൽ പ്രവർത്തിക്കുന്ന രെജിറ്റേർഡ് സൊസൈറ്റിയാണ് ജികെപിഎ. പുനരധിവാസം സുഗമമായ  ആദ്യമാക്കുക, പുനരധിവാസ ബോധവത്‌കരണം പ്രവാസികൾക്ക് നൽകുക, പ്രവാസികളുടെ ഐക്യ ശബ്ദമായി നിലനിൽക്കുക എന്ന ലക്ഷ്യങ്ങളോടെ സ്ഥാപിതമായ സംഘടന തിരുവനന്തപുരം സത്യദേവ്, കൊല്ലം സുഗതൻ, കണ്ണൂർ സാജൻ സംബന്ധിത പ്രവാസി വിഷയങ്ങളിലും മരട് ഫ്ലാറ്റ് നിക്ഷേപകരായ പ്രവാസികളുടെ വിഷയങ്ങളിലും വിവിധരാജ്യങ്ങളിൽ 3000ത്തിൽ അധികം തൊഴിൽ വിഷയങ്ങളിലും നിരന്തരമായ ഇടപെടുകയും വിജയിക്കുകയും ചെയ്യുകയുണ്ടായി.

പുനരധിവാസ മേഖലകളിൽ ചെറുതും വലുതുമായ പ്രവാസി സംരംഭകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി  20 തിൽ അധികം സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണയായി നിൽക്കുകയും ചെയ്തു. തൃശൂർ, വയനാട് ജില്ലകളിൽ പ്രാദേശിക അംഗങ്ങളുടെ പങ്കാളിത്തത്തോടെ ബേക്കറി, സർവീസ് സെന്റർ ആരംഭിക്കുകയും ചെയ്തു. പാലക്കാട് , കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ  ഹൈപ്പർമാർക്കറ്റ് , ടൂറിസം റിസോർട്ട്, ജൈവകൃഷി  അടക്കം സംരംഭങ്ങൾ നിർമാണം തുടരുകയാണ്.