വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

0
25

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 2025 വാർഷിക പൊതുയോഗവും,കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി.
മംഗഫ് ഡ്രീംസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ.കെ.ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

2026 പ്രവർത്തന വർഷത്തെക്കുളള കേന്ദ്രകമ്മിറ്റി ഭാരവാഹികൾ : പി.ജി.ബിനു ( ചെയർമാൻ ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), സുജീഷ്.പി.ചന്ദ്രൻ (പ്രസിഡന്റ് ), രാജേഷ് കുമാർ.കെ (ജനറൽ സെക്രട്ടറി), നിതിൻ.ജി.മോഹൻ (ട്രഷറർ),ഗിരീഷ്.ജി.ഗോപൻ (വൈസ് പ്രസിഡന്റ്),രഞ്ജിത്ത് കൃഷ്ണൻ, രാജീവ്.കെ.എസ് (സെക്രട്ടറി),ദിലീപ് തുളസി (ഓർഗനൈസിംങ് സെക്രട്ടറി), ജോയ് നന്ദനം (ആർട്സ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോയിന്റ് ട്രഷറർ ),കെ.വിജയൻ, സജയൻ വേലപ്പൻ, അഡ്വ. രതീഷ്.ടി.ധരൻ, ബിപിൻ.കെ.ബാബു,അരുൺ ആനന്ദ് (ഉപദേശക സമിതി അംഗങ്ങൾ),സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് കക്കോത്ത്, എം.രത്നാകരൻ, എൻ.വി.രാധാകൃഷ്ണൻ, ഹരി ശ്രീനിലയം,രതീഷ് ബാബു, വി.കെ.സജീവ് (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ബാസിയ യൂണിറ്റ് കൺവീനർ ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ജനറൽ സെക്രട്ടറി എസ്.സുമലത, വനിതാവേദി സെക്രട്ടറി എം.ആർ.അജിത, ഫഹാഹീൽ യൂണിറ്റ് അംഗം അനി സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി രാജേഷ് കുമാർ. കെ സ്വാഗതവും, രക്ഷാധികാരി ഷനിൽ വെങ്ങളത്ത് നന്ദിയും പറഞ്ഞു.