കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 21-ാം വാർഷികാഘോഷം ” വിശ്വകല ” ജനുവരി 2 ലേക്ക് മാറ്റി. വിശ്വകല ഡിസംബർ 19 ന് ആയിരുന്നു ആദ്യം നടത്താൻ തീരുമാനിച്ചിരുന്നത് എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 2 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 3:30 മുതൽ ” വിശ്വകല “നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

































