കുവൈറ്റിലെ പ്രഗൽഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ ശാഖയായ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ, റെജിസ്ട്രാർ കാർഡിയോളജിസ്റ്റ് ഡോ. റെദ്ധ എൽബ്രോൾ ചാർജ് ഏറ്റെടുത്തു.ഹൃദ്രോഗങ്ങളുടെ സ്ഥിരീകരണം, ചികിത്സ, നിയന്ത്രണം ,ഇസിജി (ECG) മോണിറ്ററിങ് , ഇക്കോ കാർഡിയോഗ്രാഫി, സ്‌ട്രെസ് ടെസ്റ്റ്, ഹോൾട്ടർ മോണിറ്ററിങ്, ഹൃദയസംബന്ധിയായ റിസ്ക് അസസ്മെന്റുകൾ, ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണം, മുൻകൂർ ഹൃദയ പരിശോധനകൾ എന്നിവയിൽ ഡോ. റെദ്ധ വിദഗ്ദ്ധനാണ്. കൂടാതെ ഹൈ ബ്ലഡ് പ്രഷർ , ഹൃദയാഘാതം, കൊറോണറി ആർട്ടറി സംബന്ധമായ രോഗങ്ങൾ , ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, ഉയർന്ന കൊളസ്ട്രോൾ, ഹൃദയമിടിപ്പ് കൂടുതൽ അനുഭവപ്പെടൽ, ശ്വാസംമുട്ടൽ തുടങ്ങി ഹൃദയ രോഗികളിൽ കാണുന്ന വിവിധ പ്രശ്നങ്ങൾക്ക് എന്നിവയിലും ഡോ. റെദ്ധക്ക് പ്രവർത്തിപരിചയമുണ്ട്.
ഡോ. റെദ്ധയുടെ ദീർഘകാല അനുഭവസമ്പത്തും , പുനരധിവാസ വൈദ്യശാസ്ത്രത്തിലെ ആഴമുള്ള പ്രതിബദ്ധതയും, ആധുനികമായ ഹൃദയാരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകാൻ മെട്രോയുടെ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണയാകും.കൂടാതെ ഡോ.റെദ്ധയുടെ കൺസൽറ്റേഷൻ ഫീസിൽ 30 % ക്യാഷ്ബാക്കും ലഭ്യമാണെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.






























