തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോസഹോദരിമാർ പീഡനത്തിനിരയാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയും ചെയ്ത കേസ് പുനരന്വേഷിക്കുന്നു.
എസ്പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് മേധാവി നിയമിച്ചു. ക്രൈംബ്രഞ്ച് എസ്പി എ.എസ് രാജു, ഡിസിപി ഹേമലത എന്നിവരും സംഘത്തിലുണ്ടാകും.
തുടരന്വേഷണത്തിന് അനുമതി തേടി പാലക്കാട് പോക്സോ കോടതിയിൽ ബുധനാഴ്ച അപേക്ഷ നൽകും. കേസ് ഡയറി ഉൾപ്പെടെ സംഘത്തിനു കൈമാറിയെന്ന് പാലക്കാട് എസ്പി അറിയിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെയുള്ള പുനരന്വേഷണത്തിനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.