കുവൈറ്റ് സിറ്റി : കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കാലാവസ്ഥ അറിയിപ്പുകളും ലഭ്യമാകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ച വിവരം അറിയിച്ചത്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-രാജ്ഹി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. കുവൈത്തിലെ കാലാവസ്ഥ സംബന്ധിച്ച് അറിയിപ്പുകൾ തൽക്ഷണം ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും.






























