കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ നൈറ്റിംഗെയിൽസ് ഓഫ് കുവൈത്ത് (NOK) ‘ആരവം 2025’ ഓണം ആഘോഷത്തിന്റെ ഭാഗമായി ‘വിംഗ്സ് ഓഫ് നൈറ്റിംഗെയിൽസ്’ എന്ന ഇന്ത്യൻ നഴ്‌സിംഗ് സമൂഹത്തിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസിന്റെ വിജയകരമായ ഉദ്ഘാടനത്തിന് തുടർന്നായി വിംഗ്സ് ഓഫ് നൈറ്റിംഗെയിൽസിന്റെ രണ്ടാം പതിപ്പ് 2026 ജനുവരി 8ന് പുറത്തിറങ്ങി.
NOK ജനറൽ സെക്രട്ടറി ടീന സൂസൻ തങ്കച്ചൻ, ഫർവാനിയ ഹെൽത്ത് റീജിയൻ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ബന്ന മുഹമ്മദ്, ഫർവാനിയ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് റുഖയ്യ അബ്ദുല്ല, maternity വിഭാഗം ഹെഡ് നഴ്‌സ് എൻതേസാർ നാഹി അൽഫദ്‌ലി, NOK പാട്രൺ റോയ് യോഹന്നാൻ, ട്രഷറർ ട്രിസാ എബ്രഹാം, ചീഫ് എഡിറ്റർ പീറ്റർ മാമ്പിള്ളി പൗലോസ്, പ്രധാന സ്പോൺസറായ അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത് മോഹൻദാസ് എന്നിവർ ചേർന്നാണ് മാഗസിൻ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫെയർ & ലേബർ) മനസ് രാജ് പട്ടേൽ ഐഎഫ്എസ് മുഖ്യാതിഥിയായിരുന്നു. NOK പ്രസിഡന്റ് സിജുമോൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
‘Inspiring, Empowering and Connecting Nurses’ എന്ന ആശയവാക്യത്തോടെ പുറത്തിറങ്ങിയ മാഗസിന് മികച്ച പ്രതികരണം ലഭിക്കുന്നതിനെ തുടർന്ന്, ഇത് നിശ്ചിത ഇടവേളകളിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡന്റ് സിജുമോൻ തോമസ് അറിയിച്ചു. ഈ ചരിത്രപരമായ സംരംഭത്തിന് നേതൃത്വം നൽകിയ ചീഫ് എഡിറ്റർ പീറ്റർ മാമ്പിള്ളി പൗലോസിനെയും അദ്ദേഹത്തിന്റെ എഡിറ്റോറിയൽ ടീം അംഗങ്ങളെയും പ്രസിഡന്റ് സിജുമോൻ തോമസ് അഭിനന്ദിച്ചു.
‘വിംഗ്സ് ഓഫ് നൈറ്റിംഗെയിൽസ്’ ഡിജിറ്റൽ മാഗസിന്റെ എഡിറ്റോറിയൽ ബോർഡായി ചീഫ് എഡിറ്റർ പീറ്റർ മാമ്പിള്ളി പൗലോസിന്റെ നേതൃത്വത്തിൽ റോഷിൻ മെറിൻ (എഡിറ്റർ ഇൻ ചാർജ്), പ്രഭാ രവീന്ദ്രൻ (അഡ്മിൻ പാനൽ), സബ് എഡിറ്റർമാരായ അനീഷ് കെ മോഹൻ, സോണിയ തോമസ്, അസോസിയേറ്റ് എഡിറ്റർമാരായ ശരത് കുമാർ, ബിന്ദു തങ്കച്ചൻ, സുമി ജോൺ, മീഡിയ വിഭാഗത്തിൽ ഡെന്നി തോമ്സൺ, സോബിൻ തോമസ് എന്നിവർ പ്രവർത്തിക്കുന്നു. പബ്ലിസിറ്റി & സർകുലേഷൻ വിഭാഗത്തിൽ സൗമ്യ എബ്രഹാം, റോജിഷ് സ്കറിയ എന്നിവരാണ് ചുമതല വഹിക്കുന്നത്.

































