ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു.

ബംഗാളി സിനിമാ സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത (77) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കൊല്‍ക്കത്തയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും, ബുദ്ധദേബിന്റെ അഞ്ചു ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 1988-ലും 1994-ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് ബുദ്ധദേവ് നാമനിര്‍ദേശം ചെയ്യപ്പെട്ടു.സ്പെയിന്‍ ഇന്റര്‍നാഷനല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.