കുവൈത്ത് സിറ്റി: YMCA കുവൈത്ത് സംഘടിപ്പിക്കുന്ന 2026-ലെ എക്യുമെനിക്കൽ കൺവെൻഷനിൽ മുഖ്യ വചനസന്ദേശം നൽകുന്നതിനായി അനുഗ്രഹീത വചനപ്രഘോഷകൻ പാസ്റ്റർ അനീഷ് കാവാലം കുവൈത്തിലെത്തി.
നവംബർ 16, 17, 18 തീയതികളിൽ കുവൈത്ത് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിലാണ് കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ വചനസന്ദേശം നൽകും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ YMCA കുവൈത്ത് പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിവണം, ജനറൽ കൺവീനർ ഡോ. സണ്ണി ആൻഡ്രൂസ്, കൺവെൻഷൻ കോർഡിനേറ്റർ കെ. എം. ജോർജ്, കമ്മിറ്റി അംഗങ്ങളായ ജോമി തോമസ്, ജോയൽ മാത്യു മാമ്മൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.































