അൽ സുലൈബിയയിൽ ഒരു വീട്ടിൽ തീപിടുത്തം, യുവാവിനെ ഗുരുതരമായി പൊള്ളലേറ്റു

കുവൈത്ത് സിറ്റി: വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കുവൈത്തിലെ അൽ സുലൈബിയ പ്രദേശത്താണ് സംഭവം. ഒരു വീടിൽ തീപിടുത്തം ഉണ്ടായതായി അഗ്നിശമനസേന വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു. തുടർന്നാണ് വീട്ടിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായതായതെന്ന് വ്യക്തമായത്. മുറിക്കകത്ത് ഉണ്ടായ തീപിടുത്തത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.