ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവ ഫോർ ഇന്ത്യ വിർച്ച്വൽ പ്ലാറ്റ്ഫോമിൽ ”യൂത്ത് അസ്സംബ്ലി” സംഘടിപ്പിച്ചു.കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ വിവിധങ്ങളായ വിഷയങ്ങളിൽ സംസാരിച്ചു.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവാസി ഇൻഡ്യാക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുവ ഫോർ ഇന്ത്യ.കോവിഡ് സൃഷ്ട്ടിക്കുന്ന വലിയ വെല്ലുവിളികൾക്കിടയിലും ആതുരസേവനത്തിന്റെ പുതിയ ചരിത്രം എഴുതിചേർത്ത നഴ്‌സിങ് സമൂഹത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ നഴ്‌സസ്സ് ഫോറം ഓഫ് കുവൈറ്റിനു ”യൂത്ത് എംപവര്മെന്റ് അവാർഡ്” സമ്മാനിച്ചു.കളരിപയറ്റിലെ നവ വിസ്മയം കുമാരി രേഷ്മയ്ക്ക് ആയോധന കലകളുടെ പ്രചാരണത്തിന് ”യൂത്ത് അപ്രീസിയേഷൻ” അവാർഡും സമർപ്പിച്ചു.കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ യൂത്ത് അസ്സംബ്ലിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡുകളും വിതരണം ചെയ്യപ്പെട്ടു. ചടങ്ങിൽ അംബാസിഡർ ഹിസ് എക്സലൻസി ശ്രീ സിബി ജോർജ്ജ്,ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ് ഗെയ്ക്‌വാദ് യുവ ഫോർ ഇന്ത്യ പ്രസിഡണ്ട് ശ്രീ രൂപേഷ് രവീന്ദ്രൻ,ജനറൽ സെക്രട്ടറി ശ്രീ അരുൺ കുമാർ,അഡ്‌വൈസർ ശ്രീ കൃഷ്ണകുമാർ പാലിയത്ത്,കോർഡിനേറ്റർമാരായ രാജേഷ് പുത്തൂർ,ധനേഷ് മാണിക്കോത്ത്,ശ്രീമതി ഐശ്വര്യ രാജേഷ് എന്നിവർ പങ്കെടുത്തു