അഭയാർത്ഥി ക്യാമ്പിൽ ബോംബിട്ട് ഇസ്രായേൽ ; 40 മരണം

അഭയാർത്ഥി ക്യാമ്പിൽ ബോംബിട്ട് വീണ്ടും ഇസ്രായേൽ ക്രൂരത. മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലാണ് ബോംബിട്ടത്. യു. എൻ സഹായ ഏജൻസിയുടെ കീഴിലുള്ള സ്കൂളിലെ അഭയാർത്ഥി ക്യാമ്പാണിത്. ബുധനാഴ്ച രാത്രിയിൽ നടന്ന ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 40പേരാണ് മരിച്ചത്. ഹമസിന്റെ താവളം എന്നാരോപിച്ചാണ് ഇസ്രായേലിന്റെ ക്രൂര പ്രവർത്തനം. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും 9 സ്ത്രീകളുമുണ്ട്. മൃതദേഹം ചിന്നിചിതറിയ നിലയിലാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്‌.