പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് നിവേദനം നൽകി

0
270

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേയ്ക്കുള്ള അമിത വിമാന നിരക്ക് കുറയ്ക്കുന്നതിന് ആവശ്യം വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഭാരവാഹികൾ പാലക്കാട് പാർലിമെൻ്റ മെമ്പർ വി.കെ.ശ്രീകണ്ഠനും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനും നിവേദനം നൽകിയതായി പൽപക് പ്രസിഡന്റ് പ്രേംരാജും ജനറൽ സെക്രട്ടറി ജിജു മാത്യുവും വാർത്താ കുറിപ്പിൽ അറിയിച്ചു.
നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വി.കെ.ശ്രീകണ്ഠൻ MP അടിയന്തര ഇടപെടൽ ആവശ്യപെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയിൽ സന്ദേശം അയച്ചു. നിരക്കു കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിരമായി എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രിയ്ക്ക് അയച്ച സന്ദേശത്തിൽ ശ്രീകണ്ഠൻ ആവിശ്യപെട്ടു.