കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ.ഇ.എ സിറ്റി ഏരിയ സ്ഥാപക ജനറൽ കൺവീനറും കേന്ദ്ര വൈസ് പ്രസിഡന്റുമായിരുന്ന ഹാരിസ് മുട്ടുന്തലയുടെ നാൽപതാം ചരമദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് ജാബിരിയയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏരിയ കൺവീനർ അനുരാജ് ശ്രീധരന്റെ അധ്യക്ഷതയിൽ കെ.ഇ.എ ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എം.വി, അഡ്വൈസറി ബോർഡ് അംഗങ്ങളായ സത്താർ കുന്നിൽ, മുനീർ കുണിയ, പി.എ. നാസർ, സുധൻ ആവിക്കര, ഫൈസൽ സി.എച്ച്, രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ഭാരവാഹികളായ ഹസ്സൻ ബല്ല, കുത്തുബുദ്ധീൻ, അബ്ദുള്ള കടവത്ത്, അഷ്റഫ് കുച്ചാണം, ഏരിയ ഭാരവാഹികളായ സുധാകരൻ പെരിയ, സിദ്ദിഖ് ശർക്കി, ഹമീദ് എസ്.എം, ജലീൽ ആരിക്കാടി, ഫാറൂഖ് ശർക്കി, കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ ബദരിയ, കബീർ തളങ്കര എന്നിവർ ആശംസകൾ നേർന്നു.
ഏരിയ ജനറൽ സെക്രട്ടറി അബ്ദുള്ള കെ.സി സ്വാഗതവും വൈസ് പ്രസിഡന്റ് ഉമർ ഉപ്പള നന്ദിയും പറഞ്ഞു.

































