അമീരി കാരുണ്യം കാത്ത് തടവുകാർ : എഴുന്നൂറോളം പേർക്ക് ശിക്ഷയിളവ് ലഭിക്കും

കുവൈറ്: അമീരി കാരുണ്യത്തിൽ കുവൈറ്റിൽ ഇത്തവണ ശിക്ഷയിളവ് ലഭിക്കുന്നത് എഴുന്നൂറോളം തടവുകാര്‍ക്ക്. 2020 ദേശീയ ദിനത്തോതനുബന്ധിച്ചാകും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എഴുന്നൂറോളം പേർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുക. എന്നാൽ 11 വർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണയും ഇത്തരത്തിൽ ശിക്ഷായിളവ് ലഭിച്ചവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. 2018 ൽ 2280 പേർക്ക് ശിക്ഷ ഇളവ് നല്‍കിയത് 2019 ആയപ്പോൾ വെറും 706 ആയി കുറഞ്ഞിരുന്നു. ഇത്തവണ ഇതിലും കുറയുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്തെ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുന്നത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ് അ​ന്തി​മ​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ജോ​ലികൾ സമിതി ഇതിനോടകം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തടവുകാലത്തെ പെരുമാറ്റം കണക്കിലെടുത്ത് മോചനമോ ശിക്ഷാ കാലാവധി കുറച്ചു കൊടുക്കുകയോ ചെയ്യുകയാണ് പതിവ്. തീവ്രവാദം, ദേശസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരെ അമീരി കാരുണ്യ പട്ടികയിൽ ഉൾപ്പെടുത്താറില്ല.