ആവേശത്തേരിലേറി ഈദ് മിലൻ 19 ; 

കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ആർട്സ് വിംഗിന്റെ നേതൃത്വത്തിൽ അബ്ബാസിയ നോട്ടിംഹാം സ്കൂളിൽ സംഘടിപ്പിച്ച ഈദ് മിലൻ 19 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുവൈത്ത് കെഎം. സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് അദ്ധ്യക്ഷത വഹിച്ചു.  കെഎം.സി.സി. അംഗങ്ങളുടെ ഗാനമേളയോടെ തുടങ്ങിയ പരിപാടിയിൽ പാട്ടും കഥയും ചരിത്രവും കോർത്തിണക്കിക്കൊണ്ട് സുപ്രസിദ്ധ കലാകാരൻ നവാസ് പാലേരി കലാ പ്രേമികളെ ആവേശ ഭരിതരാക്കി. നവാസ് പാലേരിക്കുള്ള ഉപഹാരം  മുൻ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ കൈമാറി. അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന  ആർട്സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം  ഗ്രാന്റ് ഹൈപ്പർ  എം.ഡി. അയ്യൂസ് കേച്ചേരി നിർവ്വഹിച്ചു. സമാപനത്തോടനുബന്ധിച്ച് അംഗങ്ങളുടെ ദഫ്മുട്ട്, കോൽക്കളി, ഒപ്പന എന്നിവയും പരിപാടിക്ക് മാറ്റ് കൂട്ടി. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡയബറ്റിക് ചികിത്സാ വിദഗ്ദനുമായ ഡോ. ഗോപകുമാറിനെ ഷറഫുദ്ധീൻ കണ്ണേത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കുവൈത്ത് കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര  സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ . കെ. ഖാലിദ് ഹാജി, സിറാജ് എരഞ്ഞിക്കൽ, എഞ്ചി. മുഷ്താഖ്, ടി. ടി. ഷംസു, ഷരീഫ് ഒരുക്കുങ്ങൽ എന്നിവർ യഥാക്രമം യൂനി മണി , കാലിക്കറ്റ് ലൈവ്, മുസൈനി , ഗ്രാന്റ് ഹൈപ്പർ, മാംഗോ ഹൈപ്പർ, മലബാർ ഗോൾഡ്, നോളജ് ജനറൽ ട്രേഡിംഗ്, എന്നീ സ്പോൺ സർമാരെ ആദരിച്ചു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട നിലമ്പൂർ സ്വദേശിയായ കുവൈത്ത് കെ.എം.സി.സി. അംഗത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് ലൈവ് ഉടമ നാസർ പട്ടാമ്പി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂരിന് നൽകി നിർവ്വഹിച്ചു. “ഈദ് മിലൻ 19 ” എന്ന പേര് നിദ്ദേശിച്ച മുസ്തഫ എഴോമിനുള്ള സമ്മാനം ആർട്സ് വിംഗ് കൺവീനർ ഇസ്മായിൽ വള്ളിയോത്തും   പ്രോത്സാഹന സമ്മാനം രാജേഷ് നമ്പ്യാർക്ക് ആർട്സ് വിംഗ് കൺവീനർ ഇഖ്ബാൽ മുറ്റിച്ചുരും കൈമാറി. 43 വർഷത്തെ പ്രവാസജീവിതം മതിയാക്കി പോകുന്ന തിരുരങ്ങാടി മണ്ഡലം അംഗത്തിനുള്ള ഉപഹാരം മണ്ഡലം കമ്മിറ്റി ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ചേർന്ന് കൈമാറി. അദ്ദേഹത്തിനുള്ള അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് മുൻ നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ  കൂടിയായ പ്രസിഡന്റ് ഷറഫുദ്ദീൻ  കണ്ണേത്ത് നൽകി. പേരാമ്പ്ര , കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ നാട്ടുകാരനായ നവാസ് പാലേരിയെ പ്രത്യേകം ആദരിച്ചു. കുവൈത്ത് കെ.എം. സി. സി. സംസ്ഥാന പ്രവർത്തക സമിതിയംഗവും സംസ്ഥാന ആർട്സ് വിംഗിന്റെ ജനറൽ കൺവീനറുമായ ഷാഫി കൊല്ലം സ്വാഗതവും കൺവീനർ റഫീഖ് ഒളവറ നന്ദിയും പറഞ്ഞു.